ആര്യനാട് സർക്കാർ ആശുപത്രി Source: Screengrab
CRIME

ചികിത്സയ്‌ക്കെത്തിയവർ ഡോക്ടറുടെ തലയടിച്ച് പൊട്ടിച്ചു; സംഭവം ആര്യനാട് സർക്കാർ ആശുപത്രിയിൽ

ആശുപത്രിയിൽ ഉണ്ടായിരുന്ന ഇരുമ്പ് സ്റ്റൂൾ എടുത്ത് ഡോക്ടറുടെ തലക്കടിക്കുകയായിരുന്നു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആര്യനാട് സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് നേരെ ആക്രമണം. ഡോക്ടറുടെ തലയടിച്ചു പൊട്ടിച്ചു. ഡ്യൂട്ടി ഡോക്ടറായ ജോയ് മോനെയാണ് ആക്രമിച്ചത്. ചികിത്സക്കെത്തിയ കാനക്കുഴി സ്വദേശികളായ മൂന്ന് പേരാണ് ആക്രമണം നടത്തിയത്.

ആശുപത്രിയിൽ ഉണ്ടായിരുന്ന ഇരുമ്പ് സ്റ്റൂൾ എടുത്ത് ഡോക്ടറുടെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്നതിനെ തുടർന്ന് ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. പ്രതികളെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.

SCROLL FOR NEXT