മെത്താഫെറ്റമിനുമായി രണ്ട് യുവതികളും , ഒരു യുവാവും അറസ്റ്റിൽ  Source; News Malayalam 24X7
CRIME

പാലക്കാട് മെറ്റാഫെത്തമിനുമായി മൂന്ന് പേർ പിടിയിൽ; രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ

ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മോറയൂർ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു..

ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം. ഡി. എം. എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

SCROLL FOR NEXT