അലുവ അതുൽ Source: News Malayalam 24x7
CRIME

ഗൂഢാലോചന നടന്നത് വാളകത്തെ ക്വാറിയിൽ? അലുവ അതുൽ കൊലക്കേസിൽ നിർണായക വിവരങ്ങൾ പൊലീസിന്

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയത് കൊല്ലം വാളകത്തെ ക്വാറിയിലെന്ന് പൊലീസിന്റെ നിഗമനം. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ക്വാറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

ശിവശ ഗ്രാനൈറ്റ്സ് കേന്ദ്രീകരിച്ചാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പൊലീസിൻ്റെ നിഗമനം. ക്വാറിയിൽ നിന്ന് ജീവനക്കാർക്ക് ലഭിച്ച പണത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. ക്വാറിയുടെ പ്രവർത്തനങ്ങൾ കൊല്ലം റൂറൽ പോലീസ് നിരീക്ഷിച്ച് വരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ക്വാറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. അലുവ അതുൽ കൊലപാതകത്തിൽ ഇതുവരെ അറസ്റ്റിലായത് 12 പേരാണ്. ഒരാളെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഇനിയും കൊലപാതകത്തിന് സഹായിച്ച രണ്ടു പേർ കൂടി പിടിയിലാകാൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

മാർച്ച് 14നാണ് ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. അതുൽ സഞ്ചരിച്ച കാറിനെ ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് അതുലിനെ വെട്ടിക്കൊന്നത്.

SCROLL FOR NEXT