CRIME

55കാരി കടവരാന്തയിൽ മരിച്ച സംഭവം കൊലപാതകം; മരണം ലൈംഗികാതിക്രമത്തെ തുടർന്നെന്ന് പൊലീസ്

സംഭവത്തിൽ പ്രതി മലപ്പുറം സ്വദേശി ശശികുമാർ പിടിയിലായി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പാറക്കണ്ടിയിൽ 55കാരി കടവരാന്തയിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പ്രതി ശശികുമാർ പിടിയിലായി. മലപ്പുറം സ്വദേശിയാണിയാൾ. ശശികുമാറിന്റെ ലൈംഗികാതിക്രമത്തെ തുടർന്നാണ് സ്ത്രീ മരിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കണ്ണൂർ ടൗൺ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞദിവസമാണ് സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടട സ്വദേശി ശെൽവി ആണ് മരിച്ചത്.

SCROLL FOR NEXT