കേരള പൊലീസ്  News Malayalam 24x7
CRIME

'ഗുഡ്‌മോണിങ്, ഗുഡ്‌നൈറ്റ്, സുഖമാണോ'; യുവതിക്ക് മെസേജ് അയച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

യുവതിയുടെ മൊഴിയില്‍ തിരുവല്ല പോലീസ് ആണ് കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: യുവതിക്ക് വാട്‌സ്ആപ്പില്‍ മെസേജ് അയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിലിനെയാണ് യുവതിയുടെ പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തത്. യുവതിയുടെ മൊഴിയില്‍ തിരുവല്ല പോലീസ് ആണ് കേസെടുത്തത്.

2022 നവംബറില്‍ തിരുവല്ലയില്‍ വെച്ചുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ നമ്പരിലേക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ മെസേജ് അയച്ചത്. യുവതിയുടെ വാട്‌സ്ആപ്പിലേക്ക് ഗുഡ്‌മോണിങ്, ഗുഡ്‌നൈറ്റ്, സുഖമാണോ എന്നിങ്ങനെ മെസേജ് അയച്ചെന്നും തുടര്‍ന്ന് 'ഹായ് സുഖമല്ലേ' എന്നിങ്ങനെയുള്ള മെസേജും അയച്ചും പരാതിക്കാരിയെ പിന്തുടര്‍ന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

SCROLL FOR NEXT