കേസിലെ പ്രതികള്‍ Source: Screengrab/ News Malayalam 24x7
CRIME

മെഡിക്കല്‍ സ്റ്റോറുകളുടെ മറവില്‍ സൈക്കോട്രോപ്പിക് മരുന്നുകൾ കടത്തി; പ്രതികള്‍ക്ക് 10 വർഷം കഠിന തടവ്

2023 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: മെഡിക്കൽ സ്റ്റോറുകളുടെ പേരിൽ വ്യാജമായി സൈക്കോട്രോപ്പിക് മരുന്നുകൾ കടത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. കൊല്ലം സ്വദേശികളായ അമീർ ഷാൻ, ശ്രീ ശിവൻ എന്നിവരെ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി പത്തുവർഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്.

2023 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിൻ്റെ ലൈസൻസ് വ്യാജമായി ഉപയോഗിച്ചാണ് മരുന്നെന്ന് വ്യാജേന പ്രതികൾ സൈക്കോട്രോപ്പിക് മരുന്നുകള്‍‌ കടത്താൻ ശ്രമിച്ചത്. അപസ്‌മാര രോഗികൾക്കും മനോരോഗികൾക്കും നൽകുന്ന മരുന്നുകളാണ് പ്രതികൾ ഇത്തരത്തിൽ കടത്തിയിരുന്നത്.

SCROLL FOR NEXT