പ്രതീകാത്മക ചിത്രം Source: Files
CRIME

കാട്ടാക്കടയിൽ പട്ടാപ്പകൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കാട്ടക്കട ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമാണ് വിദ്യാർഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടന്നത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. കാട്ടക്കട ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമാണ് വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ചായ്ക്കുളം സ്വദേശി സുരേഷ് കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇന്ന് വൈകീട്ട് നാലര മണിയോടെയാണ് സംഭവം. ബോട്ടിങ് പരിശീലനത്തിന് പോയി മടങ്ങി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടത്തിയത്. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.

SCROLL FOR NEXT