പ്രതീകാത്മക ചിത്രം 
CRIME

തോക്ക് ചൂണ്ടി നഗ്നയാക്കി, ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; ഫാര്‍മ മേധാവിക്കെതിരെ പരാതി

മുംബൈയിലെ വ്യവസായി വനിതയാണ് പരാതി നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഫ്രാങ്കോ-ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജോയ് ജോണ്‍ പാസ്‌കലിനെതിരെ ഗുരുതര പരാതിയുമായി സ്ത്രീ. മുംബൈയിലെ വ്യവസായി വനിതയാണ് പരാതി നല്‍കിയത്.

ജോയ് ജോണ്‍ തോക്കു ചൂണ്ടി തന്നെ നഗ്നയാക്കി നിര്‍ത്തിയെന്നും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മുംബൈ പൊലീസീല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് ജോയ് ജോണ്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും 51 കാരിയായ സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

മീറ്റിങ്ങിനെത്തിയ തന്നോട് ജോയ് ജോണ്‍ മോശമായി പെരുമാറി. തോക്കു ചൂണ്ടി വസ്ത്രങ്ങള്‍ അഴിക്കാന്‍ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും വിവരം പുറത്തു പറഞ്ഞാല്‍ ഇത് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ജോയ് ജോണിനു പുറമേ അഞ്ച് പേര്‍ക്കെതിരേയും സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്. ലൈംഗികാതിക്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മുംബൈയില്‍ ബിസിനസ് നടത്തുകയാണ് പരാതിക്കാരി. അതേസമയം, പരാതിക്കാരിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഫാര്‍മ മേധാവിയും രംഗത്തെത്തി. പരാതിക്കു പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ആരോപണം.

SCROLL FOR NEXT