മർദനമേറ്റ വിദ്യാർഥി Source: News Malayalam 24x7
CRIME

'പെൺസുഹൃത്തിനെ കളിയാക്കി'; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദിച്ച് സഹപാഠി

കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്കാണ് മർദനമേറ്റത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കല്ലമ്പലം കരവാരത്ത് വിദ്യാർഥിയെ മർദിച്ച് സഹപാഠി. കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്കാണ് മർദനമേറ്റത്. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു ആക്രമണം.

പെൺസുഹൃത്തിനെ കളിയാക്കിയെന്ന് ആരോപിച്ചാണ് മർദനിച്ചതെന്ന് വിദ്യാർഥി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം കല്ലമ്പലം പൊലീസിൽ പരാതി നൽകി.

SCROLL FOR NEXT