മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ Source: News Malayalam 24x7
CRIME

ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചു ;തൃശൂരിൽ വിദ്യാർഥിക്ക് നേരെ ആൾക്കൂട്ട മർദനം

ദേശമംഗലം സ്വദേശി 19 വയസുള്ള ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദിച്ചത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തൃശൂർ ദേശമംഗലത്ത് ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചുവെന്നാരോപിച്ച് വിദ്യാർഥിക്ക് നേരെ ആൾക്കൂട്ട മർദനം.ദേശമംഗലം സ്വദേശി 19 വയസുള്ള ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദിച്ചത്.

കഴിഞ്ഞ 30 നാണ് സംഭവം നടന്നത്. ദേശമംഗലം പഞ്ചായത്തിൻ്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരുന്നതിനിടെ പള്ളം സ്വദേശികളായ യുവാക്കൾ ചേർന്ന് ജസീമിനെ കൂട്ടംകൂടി മർദിക്കുകയായിരുന്നു. മർദനത്തിൽ തലയ്ക്കും ശരീരത്തിനും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചുവെന്ന കാരണത്തിലാണ് ആക്രമിച്ചതെന്ന് ജസീം മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കണ്ടാൽ അറിയുന്ന 13 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT