ഭുവനേശ്വർ: ആൺസുഹൃത്തിന് മുന്നിൽ വച്ച് 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പുരി ബീച്ചിൽ വച്ചാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായത്. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലിഹർചണ്ഡി ക്ഷേത്രത്തിന് സമീപം ഇരുന്നപ്പോഴാണ് പ്രതികൾ ഇവരെ പിന്തുടർന്നത്.
തുടർന്ന് വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കിൽ പണം നൽകണമെന്ന ഡിമാൻ്റ് വച്ചു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ യുവാവിനെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ട് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ലൈംഗികാതിക്രമത്തിൻ്റെ ആഘാതത്തിൽ നിന്ന് മുക്തയായ ശേഷം പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനുപിന്നാലെ പ്രദേശവാസികളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്നേ പ്രതികൾ വീഡിയോ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കേസിൽ മൂന്നാമത്തെ പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.