തൃശൂര്‍ വരന്തരപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ കുഞ്ഞുമോന്‍ (40) ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിച്ചത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നുകയായിരുന്നു. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംശയത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.
ഇവര്‍ തമ്മില്‍ കുടുംബപരമായ വഴക്ക് ഉണ്ടായിരുന്നു. ഇത് കൊലപാതകത്തിലേക്ക് നയിക്കുയായിരുന്നു എന്നാണ് പൊലീസ് അനുമാനം.
ഇന്ന് രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. പൊലീസ് 11 വയസുള്ള മകന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍ മകന്റെയും യുവതിയുടെ ഭര്‍ത്താവിന്റെയും മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായതോടെയാണ് പൊലീസിന് സംശയം ശക്തമാക്കിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞുമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.