ഫീഖിൻ്റെ ഓട്ടോറിക്ഷ 
CRIME

15കാരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ചു; പാലക്കാട് മേപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തതിൻ്റെ വൈരാ​ഗ്യത്തിലാണ് ആക്രമിച്ചത് എന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ആഷിഫിനെ പൊലീസ് അറസ്റ്റു ചെയ്തു.

സഹായിയായ സുഹൃത്ത് ഷെഫീഖിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം, അർധരാത്രിയാണ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തതിൻ്റെ വൈരാ​ഗ്യത്തിലാണ് ആക്രമിച്ചത് എന്നാണ് പരാതി. റഫീഖിൻ്റെ ഏക വരുമാനമാർഗമാണ് ഇതോടെ ഇല്ലാതായത്.

SCROLL FOR NEXT