പ്രതീകാത്മക ചിത്രം Source: Screengrab
CRIME

വയനാട്ടിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വീട്ടുജോലിക്കാരിയെ ഗൃഹനാഥനും മകനും ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി

യുവതി ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയും പ്രതികൾ ആക്കിയാണ് കേസെടുത്തത്...

Author : ന്യൂസ് ഡെസ്ക്

വയനാട്: അമ്പലവയലിൽ യുവതി പീഡനത്തിനിരയായെന്ന് പരാതി. അമ്പലവയലിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥനും മകനും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിയാണ് പൊലീസ് മൊഴി എടുത്തത്. യുവതി ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയും പ്രതികൾ ആക്കിയാണ് കേസെടുത്തത്. ബലാത്സംഗത്തിനും പീഡന ശ്രമത്തിനുമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടു ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകിയത്. പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ കാത്തു നിർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT