സ്വർണം മോഷ്ടിച്ച ആയിഷ Source: News Malayalam 24x7
CRIME

സെയിൽസ് മാൻ്റെ കണ്ണ് തെറ്റിയപ്പോൾ 3 ഗ്രാം സ്വർണം കൈക്കലാക്കി, പക്ഷേ സിസിടിവി എല്ലാം കണ്ടു; കണ്ണൂരിൽ യുവതി പിടിയിൽ

മോതിരം വാങ്ങാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണം

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: മാഹിയിൽ ജ്വല്ലറിയിൽ നിന്നും  സ്വർണ്ണമാല മോഷ്ടിച്ച യുവതി പിടിയിൽ. ധർമടം നടുവിലത്തറ സ്വദേശി എൻ ആയിഷയാണ് പിടിയിലായത്. മോതിരം വാങ്ങാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണം.

മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് ആയിഷ എത്തുന്നത്. ഒരു മോതിരം വേണമെന്ന് സെയിൽസ് മാനോട് ആവശ്യപ്പെട്ടു. മോതിരങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല കൈക്കലാക്കി ആയിഷ സ്ഥലം വിട്ടു.

മോഷണം നടന്നെന്ന് മനസിലായ ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ മാഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷ്ടാവിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അഴിയൂരിലെ ക്വോട്ടേഴ്സിൽ എത്തി ആയിഷയെ പിടികൂടുകയും ചെയ്തു.

കുഞ്ഞിപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണ്ണവും പൊലീസ് കണ്ടെടുത്തു. മാഹി സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജയശങ്കർ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ വളവിൽ സുരേഷ്, എഎസ്ഐ സി.വി. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

SCROLL FOR NEXT