Source: X
CRIME

കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ചു, കഴുത്തറത്ത് കൊന്നു; വീട്ടമ്മയുടെ കൊലപാതകത്തിന് പിന്നാലെ വീട്ടുജോലിക്കാർ ഒളിവിൽ

ഇവരുടെ വീട്ടിൽ നിന്നും 5 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കാണാതായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: വീട്ടമ്മയെ കെട്ടിയിട്ട് കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഹൈദരാബാദിലെ ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് സംഭവം. 50 കാരിയായ രേണു അഗർവാളാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ വീട്ടുജോലിക്കാർ ഒളിവിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബരാബാദിലെ ഐടി ഹബ്ബായ സ്വാൻ ലേക്ക് അപ്പാർട്ട്മെൻ്റിലെ 13-ാം നിലയിലാണ്, ഭർത്താവിനും മകനുമൊപ്പം രേണു താമസിച്ചിരുന്നത്. ഇരുവരും ജോലിക്ക് പോയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.

രേണുവിനെ ഫോണിൽ ബന്ധപ്പെടാൻ ഭർത്താവ് അഗർവാൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇങ്ങനെ ഓരു അവസ്ഥ മുന്നേ ഉണ്ടാകാതിരുന്നതിനാൽ സംശയം തോന്നി ഭർത്താവ് വീട്ടിലെത്തിയപ്പോഴെക്കും അഗർവാളിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അക്രമികൾ അഗർവാളിൻ്റെ കൈകാലുകൾ കെട്ടിയിട്ട് പ്രഷർ കുക്കർ ഉപയോഗിച്ച് അടിച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കൂടാതെ വീട്ടിൽ നിന്നും 5 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കാണാതായിട്ടുണ്ടെന്നും അറിയിച്ചു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രണ്ട് പുരുഷന്മാരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാൾ അഗർവാളിൻ്റെ വീട്ടിലും, മറ്റേ ആൾ അയൽവക്കത്തും വീട്ടുജോലികൾ ചെയ്തവരാണ്. കുക്കാട്ട്പള്ളി പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവ ശേഖരിച്ചുവരികയാണ്.

SCROLL FOR NEXT