തിരുവനന്തപുരം: വയോധികയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് റോഡരികിൽ തള്ളി. വെഞ്ഞാറമൂട് പത്തേക്കർ സ്വദേശിനി പൊന്നമ്മ (85) യ്ക്കാണ് പരിക്കേറ്റത്. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയകട്ടയ്ക്കാൽ ജംഗ്ഷന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല.
ആക്രമിച്ചത് യുവാവാണ് എന്നാണ് വയോധികയുടെ മൊഴി. ചികിത്സയ്ക്കായി ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.