ആലപ്പുഴ: ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക വെച്ച് തലയ്ക്ക് അടിച്ചു. "നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്നായിരുന്നു മെസേജ്. തലയോട്ടി പൊട്ടിയ 28 കാരൻ ഷിബിൻ രാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപത്ത് വച്ചാണ് സംഭവം. ഷിബിൻ രാജിൻ്റെ ഭാര്യയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസണ് എതിരെയാണ് പരാതി. ഇയാൾ ഒളിവിലാണ്.