Source: News Malayalam 24x7
CRIME

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; നാല് പേർ കസ്റ്റഡിയിൽ

മനുവിൻ്റെ കണ്ണറവിളയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണറവിള സ്വദേശി 22കാരനായ മനുവാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മനുവിൻ്റെ കണ്ണറവിളയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇരു സംഘങ്ങളായി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ മനുവിന് കുത്തേൽക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്പാടി, മിഥുൻ, പൊടിയൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മനുവിനെ കുത്തിയത് അമ്പാടിയും മറ്റൊരു സുഹൃത്തും ചേർന്നാണ്. മിഥുനും പൊടിയനും ഇതിന് സഹായം ചെയ്തു കൊടുക്കുകയായിരുന്നു.

ബൈക്ക് സ്റ്റാർട്ട് ചെയ്ത് അമിതമായി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മനുവിൻ്റെ വീടിനു മുന്നിലെത്തിയപ്പോൾ പ്രതികളുടെ സുഹൃത്തിൻറെ ബൈക്കിലെ പെട്രോൾ തീർന്നു പോയിരുന്നു. പെട്രോൾ നിറച്ച ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അമിതമായി ശബ്ദം ഉണ്ടാക്കിയെന്ന് പറഞ്ഞു മനു ചോദ്യം ചെയ്തു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. തുടർന്ന് അമ്പാടിയും സുഹൃത്തും ചേർന്ന് മനുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

SCROLL FOR NEXT