NEWSROOM

സിപിഎമ്മുകാരനെങ്കിൽ ലോക്കപ്പ്, ബിജെപിക്കാർക്ക് തലോടൽ; പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പൊലീസിനും ആഭ്യന്തര വകുപ്പിനും വിമർശനം

ജി സുധാകരന് നേരെയും പരോക്ഷ വിമർശനമുണ്ടായി

Author : ന്യൂസ് ഡെസ്ക്

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനും പൊലീസിനും വിമർശനം. പൊലീസിൽ കാവിവത്കരണം നടക്കുകയാണെന്ന് വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. പൊലീസ് ആർഎസ്എസിനെ സഹായിക്കുന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ സിപിഎമ്മുകാരനെങ്കിൽ ലോക്കപ്പ്, ബിജെപിക്കാർക്ക് തലോടലെന്നും ആരോപണമുയർന്നു. ജി. സുധാകരന് നേരെയും പരോക്ഷ വിമർശനമുണ്ടായി.



പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് സിപിഎം ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ ജീവനോടെ തിരിച്ചുവരുന്നത് ഭാഗ്യമാണെന്നായിരുന്നു സമ്മേളനത്തിലെ വിമർശനം. പൊലീസ് പൂർണ പരാജയമാണ്. പൊലീസിനെ കൊണ്ട് നാട്ടുകാർക്ക് ആർക്കും ഗുണമില്ല. ഓടി നടന്നുള്ള ഫോട്ടോ എടുപ്പും പെറ്റിയടിപ്പും ആർഎസ്എസിനെ സഹായിക്കലും മാത്രമാണ് നടക്കുന്നതെന്നും പ്രതിനിധികൾ ആരോപിച്ചു.

ബിജെപിയിൽ നിന്ന് വരുന്നവരെ പശ്ചാത്തലം നോക്കാതെ പാർട്ടിയിൽ എടുക്കുന്നത് അപകടകരമാണെന്ന അഭിപ്രായവും സമ്മേളനത്തിൽ ഉയർന്നു. ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച പറ്റുന്നു. ജി. സുധാകരൻ വായിൽ തോന്നിയത് വിളിച്ചു പറയുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമർശനം അതിരുകടക്കുന്നെന്നും, ഓൺലൈൻ ചാനലുകളെ അതിരുകടന്ന് പിന്തുണയ്ക്കുന്ന പാർട്ടി നയം മാറണമെന്ന അഭിപ്രായവും സമ്മേളനത്തിലുണ്ടായി.

മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. ജാവ്ദേക്കറെ കണ്ടതല്ല പ്രശ്നം, ദല്ലാൾ നന്ദകുമാറുമായി ഇപിക്ക് എന്താണ് ബന്ധമെന്ന് പ്രതിനിധികൾ ചോദിച്ചു.അതേസമയം, സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയുണ്ട്.


SCROLL FOR NEXT