ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ നിർണായക കെപിസിസി നേതൃയോഗം ഇന്ന് തൃശൂരിൽ ചേരും. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ വിമത നീക്കങ്ങളായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡൻറ് കെ. സുധാകരനും യോഗത്തിൽ പങ്കെടുക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവും സരിൻ വിഷയവും യോഗത്തിൽ ചർച്ചയാവും.
പാലക്കാട് പി. സരിൻ സിപിഎം സ്വതന്ത്രനായി മത്സരിക്കാനും ചേലക്കരയിൽ എൻ.കെ. സുധീർ പി.വി. അൻവറിന്റെ ഡിഎംകെയുമായി സഹകരിച്ച് മത്സരിക്കാനും തീരുമാനിച്ച സാഹചര്യത്തിൽ യോഗത്തിന് പ്രാധാന്യം ഏറെയാണ്. സരിനും സുധീറിനും എതിരെയുള്ള അച്ചടക്ക നടപടികളെ കുറിച്ച് നേതൃയോഗം വിലയിരുത്തും.
അതേസമയം, പി. സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി. സരിൻ, ഇന്ന് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന. സരിന് പിന്തുണ നല്‍കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വന്നിരുന്നു. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നും പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ടായിരുന്നു.