NEWSROOM

VIDEO | വീണ്ടും കൈകോർത്ത് ജഡ്ഡുവും ധോണിയും; ആരാധകരെ ഞെട്ടിച്ച് മിന്നൽപ്പിണർ റണ്ണൗട്ട്!

മത്സരത്തിൻ്റെ ഒന്നാമിന്നിങ്സിലെ 20ാം ഓവറിലാണ് ആരാധകരെ ത്രില്ലടിപ്പിച്ച ധോണിയുടെ മിന്നൽ സ്റ്റംപിങ് പിറന്നത്.

Author : ന്യൂസ് ഡെസ്ക്


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ഇന്ത്യൻ ലെജൻഡ് എം.എസ്. ധോണിയും രവീന്ദ്ര ജഡേജയും കൂടി നടത്തിയൊരു മിന്നൽ റണ്ണൗട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മത്സരത്തിൻ്റെ ഒന്നാമിന്നിങ്സിലെ 20ാം ഓവറിലാണ് ആരാധകരെ ത്രില്ലടിപ്പിച്ച ധോണിയുടെ മിന്നൽ സ്റ്റംപിങ് പിറന്നത്.



മൂന്നാം പന്തിൽ ലെഗ് സൈഡിലേക്ക് പന്തടിച്ചിട്ട് ഡബിൾസ് ഓടിയെടുക്കാനുള്ള അശുതോഷിൻ്റെ ശ്രമമാണ് ധോണിയും ജഡ്ഡുവും ചേർന്ന് തകർത്തത്. ഫീൽഡിലെ അതിവേഗ ഓട്ടക്കാരനായ ജഡേജയുടെ മികവ് ഇന്ത്യൻ ആരാധകർക്കിടയിൽ പ്രശസ്തമാണ്. ഇതിനിടയിൽ ധോണിയുടെ മികവ് കൂടി ചേരുമ്പോഴാണ് നിർണായകമായ ഒരു റൺസ് തടയാനും ഒപ്പം വിക്കറ്റ് കൂടി വീഴ്ത്താനും ചെന്നൈയ്ക്ക് സാധിച്ചത്.



ചെന്നൈ സൂപ്പർ കിങ്സിൽ വർഷങ്ങളായി ഒന്നിച്ചു കളിക്കുന്ന താരങ്ങളാണ് ധോണിയും ജഡേജയും. പതിവ് തെറ്റിക്കാതെ ഇക്കുറിയും താരങ്ങൾ പ്രതീക്ഷയ്ക്ക് മുകളിൽ നിൽക്കുന്ന അത്‌ലറ്റിക്സ് പാടവവും മാജിക്കുമാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ പുറത്തെടുക്കുന്നത്.

SCROLL FOR NEXT