NEWSROOM

തിരുവനന്തപുരത്ത് കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം; മൂന്നു ദിവസത്തെ പഴക്കം

ബുധനാഴ്ച രാവിലെയാണ് റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്നും ദുർഗന്ധം ഉയരുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കുളത്തൂരിൽ കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ദേശീയപാതയിലെ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്നും ദുർഗന്ധം ഉയരുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്. കാര്‍ തുറന്നു നടത്തിയ പരിശോധനയിലാണ് സിറ്റീനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴക്കുട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.

SCROLL FOR NEXT