NEWSROOM

പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർഥാടകൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർഥാടകൻ്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പത്തനംതിട്ട റാന്നി മാടമണ്ണിൽ നിന്നായിരുന്നു യുവാവ് ഒഴുക്കിൽപ്പെട്ടത്.


പൊലീസും ഫയർ ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് യുവാവിൻ്റെ മൃതദേഹം ലഭിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഒമ്പതംഗ സംഘം റാന്നി മാടമൻ ക്ഷേത്രക്കടവിന് സമീപം പമ്പയിൽ ഇറങ്ങി കുളിക്കുന്നതിനിടെ ആയിരുന്നു അപകടം. ബന്ധുക്കൾക്കൊപ്പമാണ് ശനിയാഴ്ച യുവാവ് ശബരിമലയിലെത്തിയത്.

SCROLL FOR NEXT