NEWSROOM

സിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടൽ പൂട്ടിച്ചു

ഭക്ഷ്യസുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ പരിസരത്താണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിലെ പുളികീഴിൽ സിഐയ്ക്ക് വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടൽ അധികൃതർക്കെതിരെ നടപടി. തിരുവല്ല കടപ്ര ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന കന്നിമറ എന്ന ഹോട്ടൽ പൂട്ടിച്ചു. 

പുളിക്കീഴ് സിഐ അജിത് കുമാറിനായി വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ബിരിയാണിയിൽ കണ്ടെത്തിയത് പഴുതാരയാണെന്ന് സ്ഥിരീകരിച്ചതോടെ ഭക്ഷ്യസുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ പരിസരത്താണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. മാത്രമല്ല ഹോട്ടലിൻ്റെ ലൈസൻസ് കാലാവധി അവസാനിച്ചതായി കണ്ടെത്തിയതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. 

SCROLL FOR NEXT