NEWSROOM

കടവന്ത്ര സ്വദേശിയായ വയോധികയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി, കൊന്ന് കുഴിച്ചുമൂടിയതെന്ന് സംശയം

സ്ഥിരമായി തീര്‍ഥാടനം നടത്താറുള്ള സുഭദ്ര മാത്യുവിനേയും ശര്‍മിളയെയും പരിചയപ്പെടുന്നതും തീര്‍ഥാടന വേളയിലാണ്.

Author : ന്യൂസ് ഡെസ്ക്


എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ വയോധികയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിധിന്‍ മാത്യൂസ്-ശര്‍മിള എന്നിവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യം മറവു ചെയ്യാനെന്ന പേരില്‍ എടുത്ത കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വയോധികയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. വലത്തോട്ട് തിരിഞ്ഞ നിലയിലാണ് മൃതദേഹം. മൃതദേഹം ലഭിച്ചത് മൂന്നടി താഴ്ചയില്‍ നിന്നാണ്.

കടവന്ത്രയില്‍ നിന്ന് കാണാതായ 73 കാരിയായ സുഭദ്രയെ ശര്‍മിളയുടെ വീട്ടില്‍ കണ്ടതായി നാട്ടുകാരും അറിയിച്ചിരുന്നു. ശര്‍മിള മംഗലാപുരം സ്വദേശിയാണ്. പ്രതികളെന്ന് സംശയിക്കുന്ന നിധിന്‍ മാത്യൂസും ശര്‍മിളയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഒളിവില്‍ പോയെന്നും പൊലീസ് അറിയിച്ചു.

സ്ഥിരമായി തീര്‍ഥാടനം നടത്താറുള്ള സുഭദ്ര മാത്യുവിനേയും ശര്‍മിളയെയും പരിചയപ്പെടുന്നതും തീര്‍ഥാടന വേളയിലാണ്. തീര്‍ഥാടനത്തിന് പോവുകയാണെന്ന് പറഞ്ഞാണ് സുഭദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയത്.

നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയെന്ന വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കാട്ടൂരില്‍ പൊലീസ് പരിശോധന നടത്തി വരികയാണ്.



SCROLL FOR NEXT