NEWSROOM

'വിളിക്കാത്ത ചടങ്ങില്‍ പോയതില്‍ ഗൂഢലക്ഷ്യം, രേഖാമൂലം പരാതി നല്‍കും': പി.പി. ദിവ്യക്കെതിരെ സിപിഎം നേതാവ്

നവീനെക്കുറിച്ച് ഉദ്യോഗസ്ഥനെന്ന നിലയില്‍ ആര്‍ക്കും ഒരു കുറ്റവും പറയാനില്ല. നവീന്‍ വഴിവിട്ട സഹായം ഒന്നും ചെയ്യില്ലെന്നും മോഹനൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


കണ്ണൂരില്‍ എഡിഎം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ സിപിഎം നേതാവ്. നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യമാണെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു

നവീന്‍ കുമാറിനെതിരെ അത്തരം ഒരു ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയില്ല. അതില്‍ രാഷ്ട്രീയമില്ല. പാര്‍ട്ടിക്ക് തള്ളിക്കളയാന്‍ പറ്റുന്ന കുടുംബമല്ല നവീന്റേത്. നവീന്റെ കുടുംബം പാര്‍ട്ടി കുടുംബമാണെന്നും മോഹനൻ പറഞ്ഞു. 

നവീനെക്കുറിച്ച് ഉദ്യോഗസ്ഥനെന്ന നിലയില്‍ ആര്‍ക്കും ഒരു കുറ്റവും പറയാനില്ല. നവീന്‍ വഴിവിട്ട സഹായം ഒന്നും ചെയ്യില്ല. നവീനെക്കുറിച്ച് ഉദ്യോഗസ്ഥനെന്ന നിലയില്‍ ആര്‍ക്കും ഒരു കുറ്റവും പറയാനില്ല. നവീന്‍ വഴിവിട്ട സഹായം ഒന്നും ചെയ്യില്ല. ആരോപണത്തെക്കുറിച്ച് ടിവിയില്‍ കണ്ടതല്ലാതെ ഒന്നും അറിയില്ല. പക്ഷെ സംഭവം അന്വേഷിക്കണം. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ശക്തമായ രീതിയില്‍ തന്നെ ആവശ്യപ്പെടും. അന്വേഷിച്ച് അതില്‍ ശക്തമായ നിലപാട് സ്വീകരിക്കും അതില്‍ യാതൊരു സംശയവുമില്ലെന്നും മോഹനന്‍ പറഞ്ഞു.

തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ ദിവ്യ എന്നല്ല ആര്‍ക്കെതിരെ ആയാലും നടപടി സ്വീകരിക്കണം. പാര്‍ട്ടിക്ക് രേഖമൂലം പരാതി നല്‍കേണ്ടി വന്നാല്‍ അങ്ങനെയും ചെയ്യുമെന്നും മോഹനന്‍ വ്യക്തമാക്കി.

യാത്രയയപ്പ് ചടങ്ങില്‍ പറയാതെ പോയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും മോഹനന്‍ ആരോപിച്ചു. അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. സാധാരണ ഒരു അഴിമതിക്കാരനായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ ആത്മഹത്യ ചെയ്യില്ലെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.  ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് പി.പി. ദിവ്യ വേദിയിൽ തുറന്നടിച്ചിരുന്നു. പിന്നാലെ നവീൻ ബാബുവിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തു.

SCROLL FOR NEXT