കൊല്ലം കുണ്ടറയിലെ സൈനികൻ്റെ മരണം ലോക്കപ്പ് മർദനമെന്ന് പരാതിയുമായി മാതാവ്. കുണ്ടറയിലെ സൈനികൻ തോംസനെ ക്രൂരമായി മർദ്ധിച്ച് കൊന്നെന്നാണ് മാതാവ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടുമായാണ് ഡെയ്സി പരാതി നൽകിയത്. ഭാര്യ വീട്ടുകാരുടെ പരാതിയിലാണ് തോംസനെ കുണ്ടറ പൊലീസ് പിടികൂടിയത്. സ്ത്രീധന പീഡന പരാതിയിലാണ് തോംസൺ അറസ്റ്റിലായത്.
തോംസണിൻ്റെ ആന്തരികാവയങ്ങൾക്ക് ഗുരുതര പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയ്ക്കും, കാലിനും, ഗുരുതര പരിക്കുകളാണ്ടിയുരുന്നു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 11നാണ് ഭാര്യവീട്ടിൽ നിന്ന് തോംസൺ അറസ്റ്റിലായത്. റിമാൻ്റ് കഴിഞ്ഞ് നവംബർ ഏഴിന് വീട്ടിലെത്തി. എന്നാൽ, മകൻ അവശനായിരുന്നെന്ന് മാതാവ് ഡെയ്സി പറയുന്നു. ഡിസംബർ 27ന് തോംസൺ മരിച്ചു.
സൈനിക കമാൻ്ററെ അറിയിച്ചില്ല. സിക്കിം യൂണിറ്റിലെ മദ്രാസ് റെജിമെൻ്റ് എഞ്ചിനിയറിങ്ങ് വിഭാഗം ജീവനക്കാരനാണ് തോംസൺ. റിമാൻ്റ് കഴിഞ്ഞ് ആറ് ദിവസം കഴിഞ്ഞാണ് സൈന്യത്തെ അറിയിച്ചത്. മകനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ഡെയ്സിയുടെ പരാതിയിൽ പറയുന്നു. പൊലീസ് മർദനം കോടതിയെ അറിയിക്കരുത്. കോടതിയെ അറിയിച്ചാൽ ജോലി ഇല്ലാതാക്കുമെന്നും തോംസൺ പറഞ്ഞതായി ഡെയ്സി പറഞ്ഞു.