NEWSROOM

നെതന്യാഹുവിനെതിരെയുള്ള ഐസിസി അറസ്റ്റ് വാറന്‍റില്‍ തീരുമാനം വൈകും

ഐസിസി ചീഫ് പ്രോസിക്യൂട്ടറാണ് നെതന്യാഹുവിനും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്‍റിനുമെതിരെ അറസ്റ്റ് വാറന്‍റ് ഇറക്കണമെന്ന് കോടതിയോട് അപേക്ഷിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നതില്‍ തീരുമാനം വൈകും. യുകെയുടെ ഇടപെടൽ കാരണമാണ് തീരുമാനം വൈകുന്നത്.

ഐസിസി ചീഫ് പ്രോസിക്യൂട്ടറാണ് നെതന്യാഹുവിനും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്‍റിനുമെതിരെ അറസ്റ്റ് വാറന്‍റ് ഇറക്കണമെന്ന് കോടതിയോട് അപേക്ഷിച്ചത് . എന്നാൽ യുകെയ്ക്ക് നിയമപരമായ വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകിക്കൊണ്ട് ഐസിസി ജഡ്ജിമാർ ഉത്തരവിറക്കിയതാണ് വിഷയത്തിൽ കാലതാമസം ഉണ്ടാകാൻ കാരണം.

കോടതി രേഖകൾ പ്രകാരം, പ്രോസിക്യൂട്ടർ അറസ്റ്റ് വാറന്‍റ് ആവശ്യപ്പെട്ടതിന് പിന്നാലെ ഇസ്രയേൽ ജനങ്ങൾക്ക് മേൽ ഐസിസിയ്ക്കുള്ള അധികാര പരിധി പരിശോധിച്ച ശേഷമേ വാറന്‍റിനെപ്പറ്റി ചിന്തിക്കുവാൻ സാധിക്കൂ എന്ന വാദം യുകെ ഉന്നയിക്കുകയായിരുന്നു .

യുകെയെ വാദങ്ങൾ അവതരിപ്പിക്കാൻ അനുവദിച്ച നടപടി അന്താരാഷ്ട്ര നിയമ വിദഗ്ധരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബ്രിട്ടന്‍റെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT