NEWSROOM

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് നിയമനങ്ങള്‍ PSCക്ക് വിടണമെന്ന തീരുമാനം 5 വര്‍ഷമായിട്ടും നടപ്പിലായില്ല; വ്യാപക ക്രമക്കേടെന്ന് ആരോപണം

അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ന് വീണ്ടും ഗവേണിംഗ് ബോഡി യോഗം ചേരുമ്പോള്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതി വ്യാപകമാണ്.

Author : ന്യൂസ് ഡെസ്ക്


പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്ന ഗവേണിംഗ് ബോഡി തീരുമാനം അഞ്ചു വര്‍ഷമായിട്ടും നടപ്പിലായില്ല. അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ന് വീണ്ടും ഗവേണിംഗ് ബോഡി യോഗം ചേരുമ്പോള്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതി വ്യാപകമാണ്.

അഞ്ചു വര്‍ഷം മുന്‍പ്, പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ ഗവേണിംഗ് ബോഡി യോഗത്തില്‍ ഏഴാമത്തെ അജണ്ടയായി മെഡിക്കല്‍ കോളേജിലെ നിയമനങ്ങള്‍ PSC യ്ക്ക് വിടണമെന്ന നിര്‍ദേശത്തിന് അംഗീകാരവും നല്‍കിയിരുന്നു. എന്നാല്‍ ഒരു തീരുമാനവും നടപ്പിലായില്ല. നിയമനങ്ങളില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്ന് പരാതിയും വ്യാപകമാണ്.

അധ്യാപകര്‍ ഉള്‍പ്പടെ 458 പേരാണ് മെഡിക്കല്‍ കോളജിലുളളത്. പൂര്‍ണമായും പട്ടികജാതി വകുപ്പിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജാണിത്. വിദ്യാര്‍ഥി പ്രവേശനത്തില്‍ പട്ടിക ജാതി വിഭാഗത്തിന് 70 ശതമാനം സംവരണം ഉണ്ടെങ്കിലും, നിയമനങ്ങളില്‍ ഇക്കാര്യം പാലിക്കുന്നില്ല.

മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ നിയമനങ്ങള്‍ PSCക്ക് വിടാനുള്ള നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ പറഞ്ഞു.

SCROLL FOR NEXT