കേരളാ പൊലീസിനെതിരെ യൂട്യൂബര്‍ അജു അലക്സ് ഹൈക്കോടതിയില്‍. നടന് മോഹന്‍ലാലിനെതിരെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കേസില്‍ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ചെകുത്താന് എന്ന പേരിലുള്ള യൂട്യൂബ് ചാനലിന്റെ ഉടമ പത്തനംതിട്ട തിരുവല്ല സ്വദേശി അജു അലക്സ് ഹൈക്കോടതിയെ സമീപിച്ചത്. അജുവിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.
കേസില്‍ ജാമ്യം അനുവദിച്ചിട്ടും തന്നെ പൊലീസ് ദ്രോഹിക്കുകയാണെന്നും ഇത് തടയണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നടന് മോഹന്‍ലാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് യൂട്യൂബര്‍ അജു അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താര സംഘടനയായ AMMAയുടെ മുന്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി.
ALSO READ : റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണം; തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി റിമ കല്ലിങ്കൽ
വയനാട് ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്ത് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജു അലക്സ്, ചെകുത്താന് എന്ന യൂട്യൂബ് ചാനലിലൂടെ മോഹന്‍ലാലിനെതിരെ മോശം പരാമര്‍ശം നടത്തിയത്.