നടി ഹണി റോസിൻ്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ പൊലീസ് കഴമ്പില്ലാത്ത കാര്യത്തിലാണ് കേസ് എടുത്തതെന്ന് രാഹുൽ ഈശ്വർ. നിയമം ദുരുപയോഗം ചെയ്യുകയാണെന്നും, ഹണി റോസിനോട് ബഹുമാനത്തോടെ മാത്രമെ പെരുമാറിയിട്ടുള്ളുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ALSO READ: "കഷ്ടതകൾ തുടങ്ങിയത് ദേവേന്ദു ജനിച്ചതിനു ശേഷം"; ബാലരാമപുരം കൊലപാതകത്തിൽ അമ്മയുടെ മൊഴി പുറത്ത്
ഹണി റോസിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്നും ഒരു കേസ് വരുന്നതിന്റെ പ്രയാസം ഹണിയും അറിയണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. താൻ തന്നെ കേസ് വാധിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ പോക്സോ കേസ് കുടുംബ തർക്കത്തിന്റെ ഭാഗമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ALSO READ:ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുടുംബവുമായി ബന്ധമുള്ള ജോത്സ്യനെ ചോദ്യം ചെയ്യുന്നു
ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. ചാനല്‍ ചർച്ചകളില്‍ തന്റെ വസ്ത്രധാരണത്തെപ്പറ്റി രാഹുൽ ഈശ്വർ മോശമായി സംസാരിച്ചുവെന്നാണ് നടിയുടെ ആരോപണം. കേസ് അന്വേഷണത്തിനായി ആറ് പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.