NEWSROOM

വിഴിഞ്ഞത്ത് നങ്കൂരമിട്ട് 'ഡെയ്‌ല'; ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്ന്

ആഫ്രിക്കയിൽ നിന്നും മുംബൈ തീരം വഴിയെത്തിയ മദർഷിപ്പിൽ 1500ൽ അധികം കണ്ടെയ്നറുകൾ ആണുള്ളത്

Author : ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എംഎസ്‌സിയുടെ ചരക്ക് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. എംഎസ്‌‌സിയുടെ ഏറ്റവും വലിയ കപ്പലായ ഡെയ്‌ലയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നാണിത്. ആഫ്രിക്കയിൽ നിന്നും മുംബൈ തീരം വഴിയെത്തിയ മദർഷിപ്പിൽ 1500ൽ അധികം കണ്ടെയ്നറുകൾ ആണുള്ളത്.

ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടത്താനിരിക്കവെയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൂറ്റൻ മദർ ഷിപ്പുകൾ തീരത്ത് എത്തുന്നത്. കേരളത്തിൽ പ്രാദേശിക ഓഫീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് എം എസ് സി. സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമാക്കിയുള്ള എം എസ് സി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയാണ്.

ഡെയ്‌ല കപ്പലിന് 13,988 കണ്ടെയ്നറുകൾ വരെ വഹിക്കാൻ ശേഷിയും, 51 മീറ്റർ വീതിയും, 366 മീറ്റർ നീളവുമുണ്ട്. കഴിഞ്ഞ മാസം 12ന് വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നർ ഇറക്കി മടങ്ങിയ മെസ്ക്കിൻ്റെ സാൻ ഫെർണാണ്ടോ മദർഷിപ്പാായിരുന്നു മുമ്പ് വിഴിഞ്ഞത്ത് എത്തിയ ഏറ്റവും വലിയ മദർഷിപ്പ്.

SCROLL FOR NEXT