NEWSROOM

ഡൽഹി കലാപ ഗൂഢലോചന കേസ്; ഉമര്‍ ഖാലിദിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കേസില്‍ നാല് വര്‍ഷത്തോളമായി ജയിലിൽ കഴിയുകയാണ് ഉമര്‍ ഖാലിദ്

Author : ന്യൂസ് ഡെസ്ക്

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം തേടി ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഡൽഹി ഹൈക്കോടതി ജഡ്ജി അമിത് ശർമ്മയാണ് ജാമ്യഹർജി പരിഗണിക്കാതെ പിന്മാറിയത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിന്റെയും മറ്റ് കുറ്റാരോപിതരുടെയും ജാമ്യ ഹര്‍ജി ജൂലൈ 24ന് കോടതി പരിഗണിക്കും.

2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിങ്ങനെ ഇന്ത്യന്‍ പീനല്‍ കോഡിലെ 18 കേസുകളിലാണ് ഉമര്‍ ജയിലിലായിരിക്കുന്നത്. സെപ്റ്റംബര്‍ 14, 2020 ലായിരുന്നു ഉമറിന്റെ അറസ്റ്റ്. കേസില്‍ കഴിഞ്ഞ നാല് വര്‍ഷമായി ജയിലിൽ കഴിയുകയാണ് ഉമര്‍ ഖാലിദ്.

SCROLL FOR NEXT