NEWSROOM

ഡൽഹി മദ്യ നയക്കേസ്; കവിതയുടെ ജാമ്യാപേക്ഷയിൽ സിബിഐയ്ക്ക് നോട്ടീസ്

ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. ജൂലൈ 12 ന് വീണ്ടും കേസ് പരിഗണിക്കും.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷയില്‍ സിബിഐയ്ക്ക് നോട്ടീസ് അയച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. ജൂലൈ 12 ന് വീണ്ടും കേസ് പരിഗണിക്കും. കഴിഞ്ഞ ദിവസം കവിതയുടെ ജുഡീഷ്യല്‍ കാലാവധി നീട്ടിയിരുന്നു.

തിഹാര്‍ ജയിലില്‍ കഴിയുന്ന കവിതയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് കേസ് പരിഗണിച്ചത്. കാലാവധി നീട്ടിയിയതിനെ എതിര്‍ത്തു കൊണ്ട് കവിതയുടെ അഭിഭാഷകന്‍ പി മോഹിത് റാവു രംഗത്തെത്തിയിരുന്നു.

അതേസമയം, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇഡിയുടേയും തിഹാര്‍ ജയില്‍ അധികൃതരുടേയും നിലപാട് ആരാഞ്ഞു. രാജ്യത്തുടനീളം വിവിധ വിഷയങ്ങളിലായി 35 കേസുകള്‍ നേരിടുന്നുണ്ടെന്നും അതിനാല്‍ അഭിഭാഷകരെ കാണണമെന്നുമാണ് കെജ്രിവാളിന്റെ ആവശ്യം. വിചാരണ കോടതിയില്‍ ഈ ആവശ്യമുന്നയിച്ചെങ്കിലും ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.



SCROLL FOR NEXT