NEWSROOM

അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തണം; കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഇഡിക്കും ജയില്‍ അധികൃതര്‍ക്കും ഹൈക്കോടതി നോട്ടീസ്

വിചാരണ കോടതിയിൽ ഈ ആവശ്യമുന്നയിച്ചെങ്കിലും ഹർജി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി മദ്യനയ കേസില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നോട്ടീസ്. അരവിന്ദ് കെജ്രിവാളിന്റെ കേസിലാണ് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. അഭിഭാഷകരമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാള്‍ തനിക്ക് നിയമപരമായ സാധുതകതള്‍ തേടുന്നതിനായി അഭിഭാഷകരുമായി കൂടുതല്‍ കൂടികാഴ്ച നടത്തണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയില്‍ ഈ ആവശ്യമുന്നയിച്ചെങ്കിലും ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യത്തുടനീളം വിവിധ വിഷയങ്ങളിലായി 35 കേസുകള്‍ നേരിടുന്നുണ്ടെന്നും അതിനാല്‍ അഭിഭാഷകരെ കാണണമെന്നുമാണ് കെജ്രിവാളിന്റെ ആവശ്യം. ഹര്‍ജിയില്‍ ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ തിഹാര്‍ ജയിലധിക്യതരോടും ഇഡിയുടെ നിലപാട് തേടി. കേസ് അടുത്ത ജൂലൈ 15ന് പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. നിലവില്‍ കെജ്രിവാളിന് തന്റെ അഭിഭാഷക സംഘവുമായി ആഴ്ച്ചയില്‍ രണ്ട് കൂടിക്കാഴ്ചകള്‍ നടത്താന്‍ അനുവദം നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT