ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. സിബിഐ കേസിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി. മദ്യനയക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 21 നാണ് ഡൽഹി മുഖ്യമന്ത്രി അരവിവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഈ കേസിൻ്റെ വാദത്തിനിടെ കെജ്‌രിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇടക്കാല ജാമ്യംനൽകിയിരുന്നു.