NEWSROOM

ഡൽഹി - കൊച്ചി എയർ ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാർ പ്രതിസന്ധിയിൽ

രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെട്ടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി - കൊച്ചി എയർ ഇന്ത്യ വിമാനം വൈകുന്നു.10 മണിക്കൂറായി വിമാനം വൈകിയ സാഹചര്യത്തിൽ ഏറെ പ്രതിസന്ധിയിലാണ് യാത്രക്കാർ. എന്തുകൊണ്ടാണ് വിമാനം വെകുന്നതെന്ന കാരണം അധികൃതർ വ്യക്തമാക്കുന്നില്ല എന്നാണ് പരാതി. ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ഭക്ഷണം പോലും കിട്ടാതെ വലയുകയാണ്. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. 

രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെട്ടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി തന്നിട്ടില്ലെന്നും  യാത്രക്കാർ പറയുന്നു.

SCROLL FOR NEXT