NEWSROOM

എഐ മനുഷ്യരാശിക്ക് ഭീഷണിയാകുമോ? ആശങ്ക പ്രകടിപ്പിച്ച് നോബേല്‍ ജേതാക്കള്‍

എഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ എഐയുടെ സുരക്ഷയെ കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ഖേദം പ്രകടിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

നിര്‍മിത ബുദ്ധിയെ നിയന്ത്രിക്കണമെന്ന് നൊബേല്‍ നേതാക്കള്‍. മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കണം എഐയുടെ ഉപയോഗമെന്ന് ഭൗതിക നൊബേല്‍ ജേതാവായ ജെഫ്രി ഹിന്റണും രസതന്ത്രം നൊബേല്‍ ജേതാവായ ഡെമിസ് ഹസബിസും പറഞ്ഞു.

സ്റ്റോക്ക് ഹോമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നിര്‍മിത ബുദ്ധിയെ കാര്യമായി തന്നെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് എഐ സംവിധാനങ്ങള്‍ എന്തിനുവേണ്ടി, എങ്ങനെ ഉപയോഗിക്കണമെന്നും ആശങ്കകള്‍ നിലവിലുണ്ട്. മനുഷ്യ രാശിയുടെ നന്മയ്ക്കായിരിക്കണം എഐയുടെ ഉപയോഗം. നിര്‍മിത ബുദ്ധിയെ കാര്യമായി തന്നെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും ഭൗതിക നൊബേല്‍ ജേതാവായ ജെഫ്രി ഹിന്റണും രസതന്ത്രം നൊബേല്‍ വിജയിയായ ഡെമിസ് ഹസബിസും പറഞ്ഞു.


എഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ എഐയുടെ സുരക്ഷയെ കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ നിന്ന് സ്ഥാനമൊഴിഞ്ഞ ഹിന്റണ്‍ യന്ത്രങ്ങള്‍ ഒരിക്കല്‍ മനുഷ്യനെ മറികടന്നേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിവേഗം വളരുന്ന സാങ്കേതിക വിദ്യയാണ് എഐ. എന്നാല്‍ എഐയെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് ഡെമിസ് ഹസബിസും പറഞ്ഞു.


എഐയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവരും നൊബേല്‍ സമ്മാനത്തിനു അര്‍ഹരായത്. എഐ ഉപയോഗിച്ച് പ്രോട്ടീന്‍ ഘടനയില്‍ ഗവേഷണം നടത്തിയതിനാണ് ഡേവിഡ് ബേക്കറിനും ജോണ്‍ എം. ജംബറിനുമൊപ്പം ഡെമിസ് ഹസബിസിനു നൊബേല്‍ ലഭിച്ചത്. എഐക്കു അടിസ്ഥാനമായ മെഷീന്‍ലേണിങ് സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് ജെഫ്രി ഹിന്റണ്‍ നൊബേലിനു അര്‍ഹനായത്. എഐയുടെ നിരന്തര ഉപയോഗം മൂലമുണ്ടാകുന്ന ഭീഷണികളെ കുറിച്ച് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനോട് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ട്രംപുമായി മസ്‌ക് ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിന്റണ്‍ പറഞ്ഞു.

SCROLL FOR NEXT