സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച എട്ട് ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അസ്താ ശര്‍മ കോടതിയോട് ആവശ്യപ്പെട്ടു.
കൃത്യമായ കാരണങ്ങള്‍ കൂടാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതെന്നാണ് ബംഗാള്‍ സര്‍ക്കാരിന്‍റെ ആരോപണം. ഗവര്‍ണറിന്‍റെ നടപടി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 ന്‍റെ ലംഘനമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുന്നത്. ഗവര്‍ണറിന്‍റെ മേല്‍നോട്ടം ജനാധിപത്യ ഭരണത്തിനും സംസ്ഥാന സര്‍ക്കാരിന്‍റെ അവകാശങ്ങള്‍ക്കും ഭീഷണിയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
സുപ്രീം കോടതി വിഷയം പരിഗണിക്കാമെന്ന് അറിയിച്ചു.