കോഴിക്കോട് ഫാറൂഖ് കോളേജിൽ വിദ്യാർഥികളുടെ അതിരുവിട്ട ഓണാഘോഷം. ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് നടത്തിയ വാഹന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു. ഘോഷയാത്രയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് അപകടകരമായ രീതിയിൽ റോഡിലൂടെ ഘോഷയാത്ര നടത്തി. കൂട്ടമായി വാഹനങ്ങൾ നിരത്തി ഗതാഗത തടസവും സൃഷ്ടിച്ചു.
അപകടകരമാം വിധം വാഹനമോടിച്ചതിനടക്കമുള്ള വകുപ്പ് ചേർത്താണ് മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തത്. വാഹനങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.