NEWSROOM

'ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുമോ? ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ തിരിച്ചടിക്കുമോ?'; ഇസ്രയേല്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് യു.എസ്

ഹമാസ് സായുധസംഘം ആക്രമണം നടത്തിയതിൻ്റെ വാർഷികദിനമായ ഒക്‌ടോബർ 7 ന് തിരിച്ചടിയുണ്ടാകുമോ എന്നു പറയാൻ പ്രയാസമാണെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇസ്രയേല്‍ ഉറപ്പൊന്നും പറഞ്ഞിട്ടില്ലെന്ന് യു.എസ്. ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന്റെ വാര്‍ഷികമായ ഒക്ടോബര്‍ ഏഴിന് ഇറാനെതിരെ തിരിച്ചടിയുണ്ടാകുമോ എന്ന കാര്യത്തിലും ഒന്നും പറയാനാവില്ലെന്ന് യു.എസ് വിദേശ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ ആക്രമണ പദ്ധതികളെക്കുറിച്ച് ഇപ്പോള്‍ ഉറപ്പൊന്നും പറയാനാവില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, വലിയ തോതിലുള്ള ആക്രമണമുണ്ടായാല്‍ ഇസ്രയേലിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ യുഎസിനെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്രയേൽ ആക്രമണത്തെ സഹായിക്കുന്ന ഏതു രാജ്യവും തങ്ങളുടെ ലക്ഷ്യമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ്റെ എണ്ണപ്പാടങ്ങളിൽ മാത്രമല്ല, ആണവ കേന്ദ്രങ്ങളിലും ഇസ്രയേൽ ആക്രമണം ഉണ്ടാകാനിടയുണ്ട്. വലിയ സൈബർ, സാമ്പത്തിക ആക്രമണത്തിനുള്ള സാധ്യതയേയും തള്ളിക്കളയുന്നില്ല. ഏപ്രിൽ 19ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളെ ചെറുക്കാൻ ഇറാന് സാധിച്ചിരുന്നില്ല. തിരിച്ചടിക്കുമെന്ന് ആയത്തൊള്ള ഖമേനിയും വ്യക്തമാക്കിയിരുന്നു.

ടെഹ്‌റാൻ, പേർഷ്യൻ ഉൾക്കടലിലെ തുറമുഖങ്ങൾ, ഇറാനിയൻ വ്യോമ പ്രതിരോധ താവളങ്ങൾ എന്നിവിടങ്ങളിലായി 11 ലക്ഷത്തോളം സൈനികരാണ് ഇറാനിലുള്ളത്. ഏകദേശം ആറു ലക്ഷത്തോളം സൈനികർ ഇസ്രായേലിലും. ഡ്രോൺ, മിസൈൽ എന്നിവയുടെ കാര്യത്തിൽ ഇറാനാണ് മുൻതൂക്കമെങ്കിലും സാങ്കേതികപരമായുള്ള അമേരിക്കൻ പിന്തുണ ഇസ്രയേലിന് ബലമാണ്.


എണ്ണ ഉൽപ്പാദക ഭീമനായ ഇറാൻ്റെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ നോട്ടമിട്ടാൽ, ഇറാനെ സാമ്പത്തികമായി തകർക്കാൻ ഇതിലൂടെ സാധിക്കും. ഇതിനോടകം ക്രൂഡ് ഓയിൽ വില വർധിച്ചുകഴിഞ്ഞു. ഇറാൻ ഒരു ആണവ രാഷ്ട്രമല്ലെങ്കിലും 90 മുതൽ 400 വരെ ന്യൂക്ലിയർ വാർ ഹെഡുകൾ ഇറാനിലുണ്ട്. അമേരിക്കയുടെ സഹായമില്ലാതെ ആണവകേന്ദ്രം ആക്രമിക്കാൻ ഇസ്രയേലിന് സാധിക്കില്ല. ഇസ്രയേലിൻ്റെ ആക്രമണം ഏത് വഴിയായിരിക്കും എന്നുള്ളത് പ്രവചനാതീതമാണ്. ഇറാന് പിന്തുണയുമായി ഹമാസും ഹിസ്‌ബുള്ളയും ഹൂതികളുമുണ്ട്. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയ്‌ക്കൊപ്പമുള്ള ഇറാനെ പുടിൻ കൈവിടാനുള്ള സാധ്യതയും കുറവാണ്. ചുരുക്കിപ്പറഞ്ഞാൽ പശ്ചിമേഷ്യയുടെ ഭാവി ഇസ്രയേലിൻ്റെ തിരിച്ചടിയുടെ കനം അനുസരിച്ച് തീരുമാനിക്കപ്പെടും.

ALSO RAED: ഇറാനിൽ ഇസ്രയേലിൻ്റെ തിരിച്ചടി പ്രവചനാതീതം; ആശങ്കയിൽ പശ്ചിമേഷ്യ


ഇറാൻ്റെ ആണവകേന്ദ്രങ്ങളെ ആദ്യം ആക്രമിക്കണമെന്നാണ് ഇസ്രയേലിനോട് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തത്. ട്രംപിൻ്റെ പ്രതികരണം മിഡിൽ ഈസ്റ്റിലെ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾക്കും തീവ്രത കൂട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇറാന്‍റെ എണ്ണ സംഭരണശാലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്താനുള്ള സാധ്യതകളെക്കുറിച്ച് യുഎസ് ഭരണകൂടം ചർച്ച നടത്തി വരികയാണെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, വലിയ തോതിലുള്ള ആക്രമണം ഇസ്രയേലിന്‍റെ ഭാഗത്തുനിന്നുമുണ്ടായാല്‍ ഇസ്രയേലിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ യുഎസിനെ അറിയിച്ചു. മാത്രമല്ല ഇസ്രയേൽ ആക്രമണത്തെ സഹായിക്കുന്ന ഏതു രാജ്യവും തങ്ങളുടെ ലക്ഷ്യമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


SCROLL FOR NEXT