NEWSROOM

"എനിക്കതീവദൂരമുണ്ട് അവിശ്രമം നടക്കുവാൻ"; ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ റോബർട്ട് ഫ്രോസ്റ്റിൻ്റെ കവിത ഉദ്ധരിച്ച് മുഖ്യമന്ത്രി

"എനിക്കതീവദൂരമുണ്ട് അവിശ്രമം നടക്കുവാൻ..." എന്ന കവിത ഉമ്മൻ ചാണ്ടിയെക്കുറിച്ച് എഴുതിയതാണെന്ന് തോന്നുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Author : ന്യൂസ് ഡെസ്ക്

ബഹുമുഖമായ അറിവും കഴിവും നേതൃത്വവും ഒത്തുചേർന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "എനിക്കതീവദൂരമുണ്ട് അവിശ്രമം നടക്കുവാൻ.. " എന്ന കവിത ഉമ്മൻ ചാണ്ടിയെക്കുറിച്ച് എഴുതിയതാണെന്ന് തോന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ് അനുസ്മരണ ചടങ്ങിലായിരുന്നു പിണറായി വിജയൻ ലോകപ്രശസ്ത കവി റോബർട്ട് ഫ്രോസ്റ്റിൻ്റെ കവിത ഉദ്ധരിച്ചത്.

"രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും തങ്ങളുടെ സൗഹൃദത്തിന് കോട്ടം തട്ടിയിട്ടില്ല. 2016ൽ മുഖ്യമന്ത്രിയായപ്പോൾ ആദ്യം കണ്ടത് ഉമ്മൻ ചാണ്ടിയെ ആണ്. ഭരണപരമായ കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ, മികച്ച സഹകരണമാണ് ഉമ്മൻ ചാണ്ടി തന്നത്. ഏത് മേഖലയിലുള്ളവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹം," മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജനാധിപത്യത്തിൽ വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യാനും നിശ്ശബ്ദമാക്കാനും ശ്രമങ്ങൾ നടക്കുന്നത് മറക്കരുതെന്നും, വിയോജിക്കുന്നവരോട് സഹകരിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ കടമയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT