ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. നിലവിൽ 70,000 പേർക്കുള്ള പ്രവേശനം തുറന്നിട്ടുണ്ട്. ബാക്കി 10000 പേരുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. സ്പോട്ട് ബുക്കിങ് അല്ലെങ്കിൽ ബദൽ സംവിധാനങ്ങളും പരിഗണനയിൽ ഉണ്ട്. മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് ഇതിൽ തീരുമാനം ഉണ്ടാകുമെന്നും, ദർശനത്തിന് എത്തുന്ന ഒരു ഭക്തനും മടങ്ങി പോകേണ്ടി വരില്ലെന്നും ദേവസ്വം പ്രസിഡന്റ് വ്യകതമാക്കി.
ഇന്ന് നല്ല തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഈ തിരക്ക് സാധാരണമാണ്. നാളെ മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടക്കും. സന്നിധാനത്തെ മേൽശാന്തി തെരഞ്ഞെടുപ്പിൽ 24 പേരാണ് പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാൻ കോടതി നിർദ്ദേശം നൽകിയെന്നും ദേവസ്വം പ്രസിഡന്റ് കൂട്ടിച്ചേർത്തു.