NEWSROOM

മഹാരാഷ്ട്ര സസ്പെൻസൊഴിഞ്ഞു; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ

നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ നടക്കുക

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേൽക്കും. ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള അന്തിമ തീരുമാനം പുറത്തുവിട്ടു. ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകും. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.



ഇതോടെ നവംബർ 23 ന് ജനവിധി വന്നതു മുതൽ തുടരുന്ന മഹാരാഷ്ട്ര മന്ത്രിസഭാ രൂപികരണത്തിലെ അനിശ്ചിതത്വം മാറുകയാണ്. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഷിൻഡെ തീർത്ത പ്രതിരോധമാണ് മഹായുതിയുടെ തീരുമാനം വൈകിച്ചതെന്നാണ് സൂചന. 288 അം​ഗ മഹാരാഷ്ട്ര നിയമസഭയുടെ പുതിയ മന്ത്രിസഭ നാളെ അധികാരമേൽക്കും. മുംബൈ ആസാദ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖ‍ർ പങ്കെടുക്കും.

280 അംഗ നിയമസഭയില്‍ 132 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. പവാറിന്‍റെ എന്‍സിപി 41 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 57 സീറ്റുകളാണ് നേടിയത്. മൊത്തത്തില്‍ 230 സീറ്റുകള്‍ നേടിയ മഹായുതി സഖ്യം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്കെതിരെ ചരിത്ര വിജയമാണ് നേടിയത്. മഹായുതി സഖ്യത്തിന് 140നു മേല്‍ സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്.


SCROLL FOR NEXT