NEWSROOM

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന് അന്തിമരൂപമായി; ഇന്നോ നാളെയോ കൈമാറും

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും.

Author : ന്യൂസ് ഡെസ്ക്

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് അന്തിമരൂപമായി.റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്നോടിയായുള്ള അന്വേഷണ സംഘത്തിന്‍റെ യോഗം അവസാനിച്ചു. ഇന്നോ നാളെയോ റിപ്പോര്‍ട്ട് കൈമാറും. പി.വി.അന്‍വറിന്റെ ആരോപണങ്ങളും ആര്‍.എസ്.എസ് കൂടിക്കാഴ്ചയുമാണ് അന്വേഷിച്ചത്. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും.

ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് അജിത് കുമാറിനെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഡിജിപി, ഇന്‍റലിജന്‍സ്സ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയാല്‍ അജിത് കുമാറിനെ ഫയർഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ നിയമിക്കാനാണ് നീക്കം.പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്കപ്പുറം തൃശൂര്‍ പൂരം കലക്കല്‍ വിവാദവും ആർഎസ്എസ് കൂടിക്കാഴ്ചയുമാണ് അജിത് കുമാറിന് വിനയായത്. ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടാണ് നിർണായകമായതെങ്കിൽ, പൂര വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ടാണ് അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

SCROLL FOR NEXT