NEWSROOM

ഡൽഹി സർക്കാരിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ധർമേന്ദ്ര ഐഎഎസ് ചുമതലയേൽക്കും

നിലവിൽ അരുണാചൽ പ്രദേശിൻ്റെ ചീഫ് സെക്രട്ടറിയാണ് ധർമേന്ദ്ര

Author : ന്യൂസ് ഡെസ്ക്

ഡൽഹി സർക്കാരിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ ധർമേന്ദ്രയെ നിയമിച്ചു. 1989 ബാച്ച് എജിഎംയുടി കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ധർമേന്ദ്ര നിലവിൽ അരുണാചൽ പ്രദേശിൻ്റെ ചീഫ് സെക്രട്ടറി കൂടിയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സെപ്തംബർ 1 മുതലാണ് ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുക. നിലവിലെ ചീഫ് സെക്രട്ടറി നരേഷ് കുമാറിൻ്റെ കാലവധി ഓഗസ്റ്റ് 31 വരെയാണ്.

SCROLL FOR NEXT