NEWSROOM

DHSE Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81% വിജയം

30,145 വിദ്യാർഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി

Author : ന്യൂസ് ഡെസ്ക്


Plus Two Result 2025 Kerala Live: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 77.81% വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. 30,145 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 39,242 പേർ ഫുൾ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. 41 പേർക്ക് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചു. ഇന്ന് 3.30 ഓടെ പരീക്ഷാ ഫലം വെബ്സൈറ്റുകളിലൂടെ ലഭ്യമാകും.

വിജയശതമാനത്തിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. ജില്ലയിൽ 83.09 ആണ് വിജയം. ഇക്കൊല്ലം കേരളത്തിൽ ഏറ്റവും കുറവ് വിജയം കാസർഗോഡ് ജില്ലയിലാണ്. 71.09 മാത്രമാണ് വിജയം. സയൻസ് വിഭാഗത്തിൽ വിജയം83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് വിഷയത്തിൽ 69.16 ശതമാനവും, കൊമേഴ്സ് വിഭാഗത്തിൽ 74.21 ശതമാനവും വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി. എയ്ഡഡ് വിഭാഗത്തിൽ 82.16 ശതമാനം, അൺ എയ്ഡഡ് വിഭാഗത്തിൽ 75.91 ശതമാനം, സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ 86.40 ശതമാനം എന്നിങ്ങനെയാണ് ഇക്കൊല്ലത്തെ വിജയം. SC വിഭാഗത്തിൽ 57.91 ശതമാനം വിജയവും, ST വിഭാഗത്തിൽ 60.28 ശതമാനം വിദ്യാർഥികളും ഇക്കുറി വിജയിച്ചു. ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ ജൂൺ 23 മുതൽ 27 വരെ നടക്കും.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കൊല്ലം 18,340 വിദ്യാർഥികൾ വിജയിച്ചു. 70.06 ശതമാനമാണ് ഈ വർഷത്തെ വിജയം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് കുറവാണ് (71.42%) ഇക്കുറി രേഖപ്പെടുത്തിയത്. 62.10% ആൺകുട്ടികളും 81.91% പെൺകുട്ടികളും VHSE വിഭാഗത്തിൽ ഇക്കൊല്ലം ജയം നേടി. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ വിജയശതമാനം കൂടുതൽ വയനാടാണ്. കുറവ് കാസർഗോഡാണ്. VHSE വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയത് ഒൻപത് സ്കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് 158 പേർക്കാണ്.

ഉപരി പഠനത്തിന് യോഗ്യത നേടാത്തവർക്ക് ആശങ്ക വേണ്ടെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾക്ക് www.results.kite.kerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.go, www.keralaresults.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഈ സൈറ്റുകൾക്ക് പുറമെ PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.



ഇക്കുറി 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയാണ് നടന്നത്. 4,13,581 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്‌ത ഒന്നാം വര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയം ഇനിയും പൂർത്തിയായിട്ടില്ല. ജൂണ്‍ മാസത്തിലാകും ഫലം പ്രസിദ്ധീകരിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി
ഫൈൻ ഇല്ലാതെ - 27/05/2025
ഫൈനോടു കൂടി - 29/05/2025

സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി നടത്തുന്നതാണ്. പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 27/05/2025.

2025ലെ റിസള്‍ട്ട് വിശദമായി അറിയാം......

റഗുലര്‍ സ്കൂള്‍ ഗോയിംഗ്

ആകെ കുട്ടികള്‍-3,70,642 [കഴിഞ്ഞ വർഷം- 3,74,755]

ആണ്‍കുട്ടികള്‍- 1,79,952
ജയിച്ചവർ - 1,23,160
വിജയ ശതമാനം – 68.44%

പെണ്‍കുട്ടികള്‍- 1,90,690
ജയിച്ചവർ - 1,65,234
വിജയ ശതമാനം – 86.65%

2024ലെ പ്ലസ് ടു ഫലം

കഴിഞ്ഞ വർഷം പരീക്ഷയെഴുതിയ ആൺകുട്ടികൾ - 1,81,466
ജയിച്ചവർ - 1,26,327
വിജയശതമാനം - 69.61% ]


കഴിഞ്ഞ വർഷം പരീക്ഷയെഴുതിയ പെൺകുട്ടികൾ – 1,93,289
ജയിച്ചവർ - 1,68,561
വിജയശതമാനം - 87.21%



റഗുലര്‍ സ്കൂള്‍ ഗോയിംഗ്

സയന്‍സ് ഗ്രൂപ്പ് പരീക്ഷ എഴുതിയവർ - 1,89,263
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,57,561
വിജയ ശതമാനം - 83.25%
[കഴിഞ്ഞ വർഷം - 84.84%] 


ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് പരീക്ഷ എഴുതിയവരുടെ എണ്ണം-74,583
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-51,578
വിജയ ശതമാനം – 69.16%
[കഴിഞ്ഞ വർഷം - 67.61%] 

കോമേഴ്സ് പരീക്ഷ എഴുതിയവരുടെ എണ്ണം - 1,06,796
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 79,255
വിജയ ശതമാനം-74.21%
[കഴിഞ്ഞ വർഷം - 76.11%]


റഗുലര്‍ സ്കൂള്‍ ഗോയിംഗ് (സ്കൂള്‍ വിഭാഗമനുസരിച്ച്)

സര്‍ക്കാര്‍ സ്കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം- 1,63,904
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,20,027
വിജയ ശതമാനം- 73.23 %
[കഴിഞ്ഞ വർഷം - 75.06%]

എയിഡഡ് സ്കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം – 1,82,409
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 1,49,863
വിജയ ശതമാനം- 82.16
[കഴിഞ്ഞ വർഷം - 82.47%] 

അണ്‍ എയിഡഡ് സ്കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം- 23,998
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 18,218
വിജയ ശതമാനം- 75.91
[കഴിഞ്ഞ വർഷം - 74.51%]

സ്പെഷ്യല്‍ സ്കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം- 331
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 286
വിജയ ശതമാനം- 86.40
[കഴിഞ്ഞ വർഷം - 98.54%]

എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ റഗുലര്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ എണ്ണം - 30,145
കഴിഞ്ഞ വർഷം - 39,242
9,097 എണ്ണം കുറവ്


ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂള്‍

ആകെ കുട്ടികള്‍ - 1,481
ആണ്‍കുട്ടികള്‍ - 1,051
പെണ്‍കുട്ടികള്‍ - 430
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 1,048
വിജയ ശതമാനം- 70.76
[കഴിഞ്ഞ വർഷം - 70.01% ]
എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 72


കേരള കലാമണ്ഡലം ആര്‍ട് ഹയര്‍ സെക്കന്ററി സ്കൂള്‍

ആകെ കുട്ടികള്‍-56
ആണ്‍കുട്ടികള്‍ - 31
പെണ്‍ കുട്ടികള്‍- 25
ഉപരി പഠനത്തിന് യോഗ്യരായ കുട്ടികളുടെ എണ്ണം- 45
വിജയ ശതമാനം - 80.36
[കഴിഞ്ഞ വർഷം - 100%]
എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 2 (രണ്ട്)


സ്കോള്‍ കേരള

ആകെ കുട്ടികള്‍- 28,561
ആണ്‍കുട്ടികള്‍- 16,375
പെണ്‍കുട്ടികള്‍- 12,186
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 13,288
വിജയ ശതമാനം- 46.52
[കഴിഞ്ഞ വർഷം - 40.61% ]
എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 447

പ്രൈവറ്റ് കംപാര്‍ട്ട്മെന്റൽ

ആകെ കുട്ടികള്‍- 33,807
ആണ്‍കുട്ടികള്‍-22,814
പെണ്‍കുട്ടികള്‍- 10,993
ഉപരി പഠനത്തിന് യോഗ്യത നേടിയവര്‍ - 7,251
വിജയ ശതമാനം- 21.45
[കഴിഞ്ഞ വർഷം - 17.77%] 

എല്ലാ വിഭാഗങ്ങളിലുമായി പരീക്ഷ എഴുതിയവര്‍
ആകെ കുട്ടികള്‍ - 4,34,547
ആണ്‍കുട്ടികള്‍ - 2,20,224
പെണ്‍കുട്ടികള്‍ - 2,14,323

SCROLL FOR NEXT