NEWSROOM

ഗെയിമിനൊരുങ്ങി മിഷ്‌കിന്‍; ഐ ആം ഗെയിം അപ്‌ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. ദുല്‍ഖറിന്റെ 40-ാമത്തെ ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്


ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'. ദുല്‍ഖറിന്റെ 40-ാമത്തെ ചിത്രമാണിത്. ചിത്രത്തിലെ കാസ്റ്റിന്റെ പോസ്റ്ററുകള്‍ ഓരോന്നായി പങ്കുവെക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ നടന്‍ ആന്റണി വര്‍ഗീസിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തമിഴ് സംവിധായകന്‍ മിഷ്‌കിനും ചിത്രത്തിന്റെ ഭാഗമാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നഹാസ് ഹിദായത്തിന്റേത് തന്നെയാണ് ഐ ആം ഗെയിമിന്റെ കഥ. സജീര്‍ ബാബ, ബിലാല്‍ മൊദു, ഇസ്മായില്‍ അബൂബക്കര്‍ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോ എഡിറ്റിംഗും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കും. അജയന്‍ ചാലിശ്ശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മഷര്‍ ഹംസ, റോണക്‌സ് സേവിയര്‍ എന്നിവരും അണിയറ പ്രവര്‍ത്തകരാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.




കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി ഒരുങ്ങുന്ന മലയാളം ചിത്രം കൂടിയാണ് ഐ ആം ഗെയിം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം 2023ലാണ് റിലീസ് ചെയ്തത്. അതിന് ശേഷം ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രം റിലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രശംസയും ബോക്‌സ് ഓഫീസില്‍ വന്‍ വിജയവുമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

SCROLL FOR NEXT