നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിന് തന്നെ സിനിമയില്‍ നിന്ന് വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സൗമ്യ ഇക്കാര്യം തുറന്നു പറഞ്ഞത്. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ പറഞ്ഞ കാര്യങ്ങളാണ് സൗമ്യ വെളിപ്പെടുത്തിയത്. 'എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി', എന്ന കുറിപ്പോടെയാണ് സൗമ്യ തന്റെ ദുരനുഭവം പങ്കുവെച്ചത്.
സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്‌തെന്നും സൗമ്യ പറഞ്ഞു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റ് പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല. പുതിയ പ്രൊജക്ടുമായി വനിതാ നിര്‍മാതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു.
ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ ഇക്കാര്യങ്ങള്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സൗമ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മാംഗല്യം തന്തുനാനേന എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ സദാനന്ദന്‍.